
നെടുങ്കണ്ടം :മരത്തിന്റെ ശിഖരം മുറിച്ചുനീക്കുന്നതിനിടെ ഗൃഹനാഥൻ കാൽ വഴുതിവീണു മരിച്ചു. കൊച്ചറ കുളത്തുംമേട് വാണിയപ്പുരക്കൽ ബാബു (അപ്പച്ചായി -45 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മര ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. മരത്തിൽ നിന്നും താഴെ വീണയുടൻ ബാബുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ : ജയ, മക്കൾ : നിതിൻ, നീനു.