gopi

പീരുമേട്: എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയനിലെ ഓണാഘോഷം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം സി.എ. ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.വി. സന്തോഷ് സ്വാഗതം ആശംസിച്ചു. ഡയറക്ട് ബോർഡ് മെമ്പർ എൻ.ജി.സലികുമാർ , യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ , സദൻ രാജൻ, പി.കെ.ഗോപി , യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ് വലിയപുരക്കൽ ,വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി ലതാ മുകുന്ദൻ, സൈബർസേന ഇടുക്കി ജില്ലാ കമ്മറ്റിയംഗം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സൗഹൃദ വടം വലി മൽസരത്തിൽ യൂത്ത്മൂവ്‌മെന്റ് ടീമും സൈബർ സേന ടീമും ഏറ്റുമുട്ടി , രണ്ടാം ഭാഗത്തിൽ യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശാഖായോഗം പ്രസിഡന്റ് മാരും യൂണിയൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശാഖാ സെക്രട്ടറിമാരും തമ്മിൽ വാശിയേറിയ മത്സരം നടന്നു.വനിതാസംഘം ടീമും കുമാരി സംഘം ടീമും തമ്മിലുള്ള മൽസരവും നടുന്നു. യൂത്ത് മൂവ്‌മെന്റ് വനിതാസംഘം യൂണിയൻ ഭാരവാഹികളുടെ കസേരകളി നാരങ്ങ സ്പൂൺ ഓട്ട മൽസരവും വിവിധ കലാപരിപാടികളുംഓണസദ്യയും നടന്നു.