marian
ഇടുക്കി രൂപത മരിയൻ തീർത്ഥാടന ക്യാപ്ടൻ ബിഷപ്പ് .ജോൺ നെല്ലിക്കുന്നേലിന് രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

രാജാക്കാട് : രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മരിയൻ തീർത്ഥാടകരെ സ്വീകരിച്ചു. രാജാക്കാട് പള്ളി വികാരി ഫാ.ജോബി വാഴയിൽ കൺവീനറായി നാല് വർഷങ്ങൾക്ക് മുമ്പ് രാജാക്കാട്ടെ എല്ലാ മതനേതാക്കളേയും മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയും തൊഴിലാളി നേതാക്കളേയും കൂട്ടി രാജാക്കാട് വികസന കൂട്ടായ്മ എന്ന പേരിൽ മത സൗഹാർദ്ദ കൂട്ടായ്മക്ക് രൂപം നൽകിയത്. തുടർന്ന് രാജാക്കാട് പളളി തിരുന്നാൾ, ക്ഷേത്രം ഉത്സവം, ഇഫ്താർ വിരുന്ന് ഇവയെല്ലാം എല്ലാ മതസ്ഥരും വ്യാപാരികളും ഒത്തുചേർന്ന് നടത്തി സമൂഹത്തിന് മാതൃക കാട്ടിയിരുന്നു. അതിന്റെ ഭാഗമായാണ് ഇടുക്കി രൂപതാ മരിയൻ തീർത്ഥാടനത്തിന് സ്വീകരണമൊരുക്കിയത്.രാജാക്കാട് വികസന കൂട്ടായ്മ ചെയർമാൻ എം.ബി ശ്രീകുമാർ,ഭാരവാഹികളായ വി.കെ മാത്യു,വി.എസ് ബിജു,സജിമോൻ ജോസഫ്,ഇമാം ഇബ്രാഹിംമൻസൂർ തങ്ങൾ,പി.ബി മുരളിധരൻനായർ,കെ.ഡി രമേശ്,എം.ആർ അനിൽകുമാർ,ജമാൽ ഇടശ്ശേരിക്കുടി,അബ്ദുൾകലാം,ആശ ശശികുമാർ,ജയ മഹേഷ്,ബിനു വർക്കി, സിബി കൊച്ചു വള്ളാട്ട് എന്നിവർ ചേർന്ന് ബി​ഷപ്പ് .ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം നൽകി. എൻ.ആർ സിറ്റിയിൽ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ വി.എസ് ലതീഷ്‌കുമാർ,കെ.ടി ഐബി എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം നൽകി.