ചെറുതോണി. നിർമ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് ജില്ലയിൽ വികസന പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുന്നതിനാൽ പാറമടകൾക്ക് അനുമതി നൽകണമെന്ന് ലേബർ സഹകരണ സംഘം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കരാർ മേഖലയിൽ ലേബർ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനും കൺവെൻഷനിൽ തീരുമാനമെടുത്തു. കേരള ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ എസ് സ്‌കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി. ബി. സജീവ് (പ്രസിഡന്റ്) ഷിജോ തടത്തിൽ (ജനറൽ സെക്രട്ടറി) ടി എസ് സിദ്ധിക്ക്, എസ് മധു (വൈസ് പ്രസിഡന്റുമാർ) റോയി ജോസഫ് ജിജോ ജോൺ (ജോ. സെക്രട്ടറി) പി ബി സരേഷ് (ട്രഷറർ) വി കെ സാബു , എം എ അൻസാരി, സോമൻ ചെല്ലപ്പൻ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു