തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയും സ്വദേശി വിപണനമേളയും തൊടുപുഴയിൽ രണ്ടു കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. 5,6.7 തീയതികളിൽ നടത്തുന്ന മേള കാഞ്ഞിരമറ്റം ബൈപാസ്സിലുള്ള കർഷക ഓപ്പൺ മാർക്കറ്റിലും വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസിലെ വില്ലേജ് സ്‌ക്വയറിലുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. വട്ടവട കാന്തല്ലൂർ മേഖലകളിൽ നിന്നുള്ള പച്ചക്കറികൾ കൂടാതെ സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള നേര്യമംഗലം വിപണിയിലെയും ജൈവ ഗ്രാമമായ മാങ്കുളത്തേയും പ്രാദേശികമായി കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് നാടൻ ഓണച്ചന്തയിൽ ഒരുക്കിയിട്ടുള്ളത്.കൂടാതെ നൂറോളം സംരംഭകരുടെ ആയിരത്തിൽപരം സ്വദേശി ഉൽപ്പന്നങ്ങളും ലഭിക്കും.ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 20ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കുന്നതെന്നു ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.