പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് മുരുകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ എൻ. സുകുമാരി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ഐ ഷൈലജ , ജിജിമോൾ, സ്റ്റാഫ് സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാകായികമത്സരങ്ങളും ഉണ്ടായിരുന്നു.