പീരുമേട്: പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ആഫിസുകളിലേയും സ്വീപ്പർമാരെ ആദരിച്ചു. ആഫീസുകളിൽ ആദ്യം എത്തുകയും ശുചീകരണ ജോലികളിൽ വ്യാപൃതരാവുകയും ചെയ്യുന്ന ഈ ജീവനക്കാർ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യാറുണ്ട്. അവരുടെ ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമാണ് ഈ ആദരവ്. പീരുമേട് താലൂക്കാഫീസിൽ വെച്ചു നടന്ന ആദരവ് സമ്മേളനം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്ജ് കെ.എസ്..അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പീരുമേട് ലാന്റ് ട്രിബ്യൂണൽ മജിസ്‌ട്രേറ്റ് കൂടിയായ തഹസിൽദാർ വിജയലാൽ കെ. എസ്. അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ റജി സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ് നന്ദിയും പറഞ്ഞു.
പാർട് ടൈം സ്വീപ്പർ കാഷ്വൽ സ്വീപ്പർമാരെ പൊന്നാടയണിയിച്ചും സ്‌നേഹോപഹാരമായി ഓണക്കോടി നൽകിയുമാണ് ആദരിച്ചത്. അതത് ആഫീസ് മേധാവികളാണ് ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ചത്.