 
ചെറുതോണി: ഈഴവ മെമ്മോറിയൽ 126-ാമത് വാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ഇടുക്കി യൂണിയൻ സംഘടിപ്പിച്ച സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, ഉദ്യോഗ കാര്യങ്ങളിൽ സാമൂഹ്യ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 ആളുകൾ ഒപ്പിട്ട് 1896 സെപ്തംബർ മൂന്നിന് ശ്രീമൂലം തിരുനാൾ മഹാരാജാവിന് നൽകിയ ചരിത്രപ്രസിദ്ധമായ ഹർജിയാണ് ഈഴവ മെമ്മോറിയൽ. ഈഴവ മെമ്മോറിയലിന്റെ 126-ാമത് വാർഷികമാണ് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയത്. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ജോമോൻ കണിയാൻകുടിയിൽ, വത്സമ്മ ടീച്ചർ, മിനി സജി എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പി.എൻ. സത്യൻ സ്വാഗതവും അഖിൽ സാബു പാടയ്ക്കൽ നന്ദിയും പറഞ്ഞു.