edavetty
ഇടവെട്ടിയിൽ പ്രവർത്തിക്കുന്ന താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സൊസൈറ്റി ആരംഭിച്ച ഓണംവിപണി സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:ഇടവെട്ടിയിൽ പ്രവർത്തിക്കുന്ന താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സൊസൈറ്റി ഓണവിപണി തുടങ്ങി. സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് ഓണം വിപണി ഉദ്ഘാടനം ചെയ്തു.വൈ. പ്രസിഡന്റ് സാജു കന്നേമുറി, ഭരണസമിതി അംഗങ്ങളായ സി.എസ് ശശീന്ദ്രൻ, ഷാജി വർഗീസ് ഞാളൂർ, ജോമി കുന്നപ്പള്ളി, ഷിബു ഈപ്പൻ, നിമ്മി ഷാജി,കെ.ആർ സരേഷ്, അസീസ് പി.എച്ച്, രാജലക്ഷ്മി പ്രകാശ്,സിനി മനോജ് സംഘം സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങൾ വിപണി വിലയുടെ പകുതി യിലധികം വിലകുറച്ചാണ് ഓണം വിപണി വഴി വിറ്റഴിക്കുന്നത് സെപ്തംബർ 7 വരെ സഹകരണ ഓണവിപണി പ്രവർത്തിക്കും. ഗുണഭോക്താക്കൾ റേഷൻ കാർഡുമായി എത്തി രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സൊസൈറ്റി ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഓണം വിപണിയിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അറിയിച്ചു.