ചെറുതോണി: എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ഓണാഘോഷം 'ഓണച്ചമയം- 2022" ഇന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷത്തോടനുബന്ധിച്ച് ദൈവദശകം ആലാപനം, നാടൻപാട്ട് ഓണപ്പാട്ട്, കസേരകളി, നാരങ്ങാ സ്പൂൺ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാലുവര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മെഴുകുതിരി കത്തിക്കൽ, മിഠായി പെറുക്കൽ തുടങ്ങിയ മത്സര പരിപാടികളും സൗഹൃദ മത്സരമായി വടംവലിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വത്സമ്മ ടീച്ചർ എന്നിവർ അറിയിച്ചു. ആഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽബം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്സ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, അനീഷ് പച്ചിലാംകുന്നേൽ, മഹേന്ദ്രൻ ശാന്തികൾ, ഷീല രാജീവ് എന്നിവർ പ്രസംഗിക്കും. മത്സര പരിപാടികൾ രാവിലെ 10ന് ആരംഭിക്കും. ഷീലാ രാജീവ്, ജോമോൻ കണിയാംകുടിയിൽ, പി.എൻ. സത്യൻ, വിഷ്ണു രാജു, മിനി സജി, പ്രീതാ ബിജു, ജലജ സാബു, മനു സോമൻ, അഖിൽ സാബു പാടയ്ക്കൽ, സീനാ ബാലു, സൽമോൾ അജി, പ്രവീണ പ്രമോദ്, അജീഷ് പി.എസ്, അനു ടി.ആർ, അനൂപ് കുന്നുംപുറത്ത്, അജിൽ ചീങ്കല്ലേൽ, പ്രവീൺ ബിജു എന്നിവർ നേതൃത്വം നൽകും.