മൂലമറ്റം: ഓണക്കിറ്റിലെ ചെറുപയർ പായ്ക്കറ്റിനുള്ളിൽ നിറയെ ചെള്ളുകളെന്ന് പരാതി. മൂലമറ്റം സ്വദേശിക്ക് കിട്ടിയ ഓണക്കിറ്റിലാണ് ചെള്ളുകൾ നിറഞ്ഞ ചെറുപയർ പായ്ക്കറ്റ് കണ്ടത്. കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിലെ കടലയിലും പയറിലും ചെള്ളുകളുള്ളതായി പരാതികൾ ഉയർന്നിരുന്നു. സപ്ലൈകോയിൽ നിന്നുള്ള പായ്ക്കറ്റുകളാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഓണ കിറ്റിൽ ചേർത്ത സപ്ലെകോയുടെ നടപടി പ്രതിഷേധാർഹമാണെന്നും ഇത്‌ സംബന്ധിച്ച് അന്വേഷണ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.