onam-idukki
എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ നടത്തിയ ഓണാഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു

എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ വനിതാ സംഘത്തിന്റേയും യൂത്ത് മൂവ്‌മെന്റിന്റേയും നേതൃത്വത്തിൽ ഓണാഘോഷം ഓണച്ചമയം 2022 നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. പ്രമീത സരേഷ് നടത്തിയ ദൈവദശകത്തിന്റെ നൃത്താവിഷ്‌കാരം ശ്രദ്ധേയമായി. ഉദ്ഘാടനസമ്മേളനത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വത്സമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. 202122 വർഷത്തെ കണ്ണൂർ യൂണിവേഴ്‌സിറ്റി അത് ലിറ്റിക്ക് ചാമ്പ്യൻ അഭിരാമി സതീശനെ യോഗത്തിൽ മൊമന്റോ നൽകി ആദരിച്ചു. പി. എൻ സത്യൻ, ജോമോൻ കണിയാംകുടിയിൽ, സാജൻ പി പ്രകാശ് രാജേഷ് പി കെ ,എം എൻ ഷണ്മുഖദാസ് എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ സമ്മാനദാനം നിർവഹിച്ചു. അഖിൽ സാബു പാടയ്ക്കൽ, വിഷ്ണു രാജു , മിനി സജി, പ്രീത ബിജു, സൽമോൾ അജി, ജലജ ബാബു പ്രവീണ പ്രമോദ് എന്നിവർ നേതൃത്വം നൽകി.