മൂലമറ്റം: കെ.എസ്.ആർ.ടി.സിയുടെ മൂലമറ്റം ഡിപ്പോയിലെ ടെലിഫോൺ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നന്നാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം. വിദൂര സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന അനേകം ബസുകളും നൂറുകണക്കിന് യാത്രികരും നിത്യവും ആശ്രയിക്കുന്ന ഡിപ്പോയിലാണ് ഈ അവസ്ഥയുള്ളത്. മുമ്പ് ഫോൺ തകരാറിലായപ്പോൾ ബി.എസ്.എൻ.എൽ അധികൃതർ മറ്റൊരു ഫോൺ സജ്ജമാക്കി. എന്നാൽ രണ്ടു ദിവസം മാത്രമാണ് അത് പ്രവർത്തിച്ചത്. ബസ് സർവീസ് വിവരങ്ങളറിയാൻ വിളിക്കുന്ന ദീർഘദൂര യാത്രികരാണ് ഫോൺ തകരാറിലായതിനെ തുടർന്ന് ഏറെ പ്രശ്നത്തിലായത്. ഡിപ്പോയിലെ ടെലിഫോണിന്റെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.