biju
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ കുമാരിസംഘത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി മങ്കമത്സരം, വടംവലി മത്സരം തുടങ്ങി നിരവധി മത്സര ഇനങ്ങളാണ് ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നത്. ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഓണോത്സവ് 2022 എന്നപേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാവേലി മത്സരവും മലയാളി മങ്കമത്സരവും വടംവലിയും തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, കുമാരി സംഘം യൂണിറ്റ് പ്രസിഡന്റ് ആര്യ മോൾ പി.എസ്, യൂണിറ്റ് സെക്രട്ടറി ആര്യ മോൾ കമലാസനൻ, യൂണിയൻ പ്രസിഡന്റ് കെ.പി. ബിനീഷ്,​ യൂണിയൻ സെക്രട്ടറി സുബീഷ് വിജയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.