കൂട്ടാർ: എസ്.എൻ.ഡി.പി യോഗം കൂട്ടാർ ശാഖ,​ പോഷക സംഘടനകളായ വനിതാ സംഘം യൂത്ത് മൂവ്മെന്റ് കുമാരിസംഘം,​ ബാലജനയോഗം,​ കുടുംബയോഗങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിക്കും. 10ന് രാവിലെ 5.​30ന് പള്ളിയുണർത്തൽ,​ ആറിന് പൂജാകർമ്മങ്ങൾ,​ ഏഴിന് വിശേഷാൽ വഴിപാടുകൾ.​ ഒമ്പതിന് ശാഖാ പ്രസിഡന്റ് കെ.ആർ. ജിജിമോൻ പതാക ഉയർത്തും. 9.30 ന് ഗുരുദേവ കൃതികളുടെ പാരായണം. വൈകിട്ട് നാലിന് ചതയ ഘോഷയാത്ര നടക്കും. വൈകിട്ട് 5.30ന് ജയന്തിദിനസമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് കെ.ആർ. ജിജിമോന്റെ അദ്ധ്യക്ഷതയിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സമ്മാനദാനം നിർവഹിക്കും. യൂണിയൻ കൗൺസിലർ എ.പി. മനോജ്,​ യൂണിയൻ കമ്മിറ്റി അംഗം ജിജു ഇലംപ്ളാക്കാട്ട്,​ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജേഷ് പാലപറമ്പിൽ,​ കുമാരിസംഘം പ്രസിഡന്റ് നീലിമ നയൻ,​ സെക്രട്ടറി ശിൽപ്പ ബൈജു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എൻ. സുധാകരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അജയൻ കൊണ്ടേത്തറയിൽ നന്ദിയും പറയും.