തൊടുപുഴ: ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്‌സ് ഇടുക്കി സംഘടിപ്പിച്ച ഓണോത്സവം- 2022 തൊടുപുഴ സോക്കർ സ്‌കൂൾ ഹാളിൽ നടത്തി. ചെയർമാൻ എസ്. ഷിബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് എം.ഡി സാബു പിഎം, സോക്കർ സ്‌കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇടുക്കി എഫ്.ജി.എഫ്. എം പ്രസിഡന്റ് സജിത ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.വി. ഏലിയാസ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി അമ്പിളി സജി, വുമൺസ് ഹെഡ് ലസ്സി പുഷ്പൻ, പി.ആർ.ഒ ശ്യാം സുന്ദർ എന്നിവർ ഓണാശംസകൾ നേർന്നു. വിവിധ കലാപരിപാടികളും നാടൻ മത്സരങ്ങളും സോക്കർ സ്‌കൂളിൽ നടത്തി. വിജയികൾക്ക് ചെയർമാൻ എസ്. ഷിബു മാസ്റ്റർ, ശൈലൻ, എ.എം. പുഷ്പൻ എന്നിവർ സമ്മാനങ്ങൾ നൽകി. എഫ്.ജി.എഫ് എം.ഐ.ടി ഹെഡ് കെ.എസ്. സുബൈർ നന്ദി പറഞ്ഞു.