തൊടുപുഴ:തൊടുപുഴ മേഖലയിൽ വ്യാപകമായി നടക്കുന്ന നിലം നികത്തൽ തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആനക്കല്ലാമല ഹാളിൽ നടന്ന സമ്മേളനം അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എം എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനോജ് ജോസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി എസ് ജാഷി പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി ഡി .സുമോൻ, വി വി മത്തായി, മുഹമ്മദ് ഫൈസൽ, ടിജു തങ്കച്ചൻ, എം ആർ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ പ്രശോഭ് (പ്രസിഡന്റ്), സി എസ് ഷാജി (സെക്രട്ടറി), സിനോജ് ജോസ് (ട്രഷറർ), പി കെ സുകുമാരൻ, പി കെ ലൈല (വൈസ് പ്രസിഡന്റമാർ), എം പത്മനാഭൻ, എം പി ഷൗക്കത്തലി (ജോയിന്റ് സെക്രട്ടറിമാർ).