പൈനാവ്:സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ. എച്ച്.ആർ. ഡി യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന് താല്പര്യമുള്ള പ്ളസ് SCIENCE/ VHSE/ ITI / KGCE പാസ്സായ വിദ്യാർത്ഥികൾ സെപ്തംബർ 12 വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് നേരിട്ട് ഹാജരായി അപേക്ഷ നൽകേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്.വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഒഴിവിന്റെ വിശദാംശങ്ങൾ https://www.polyadmission.
SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 04862 297617 , 9447847816 , 85470 05084, 9495276791