 
കട്ടപ്പന : എസ്.എൻ.ഡി.പി യോഗം 4998 പുളിയൻമല ശാഖാ യോഗത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ച യോഗം മലനാട് എസ്.എൻ.ഡി പി യൂണിയൻ വൈപ്രസിഡന്റ് വിധു എ സോമൻ ഉദ്ഘാടനം ചെയ്തു ശാഖായോഗം വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ സെക്രട്ടറി ജയൻ എം .ആർ ,യൂണിയൻ കമ്മിറ്റി അഗം ഇ .എ ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു കുടുംബയോഗം ചെയർമാൻമാർ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ഓണ സദ്യയും വിവിധ കലാപരിപാടികളും നടന്നു.