കട്ടപ്പന ഗവ. ഐ.ടി.ഐയിൽ വനിത സംവരണ ഒഴിവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ, സിവിൽ, സർവേ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഫിറ്റർ, ടർണർ, എം.എം.ഇ, എം.ആർ.എ.സി, വയർമാൻ, പ്ലംബർ, വെൽഡർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.
താൽപര്യമുളളവർ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പുരിപ്പിച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (എസ്. എസ്. എൽ. സി, പ്ലസ് ടു ) ഒറിജിനൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സെപ്തംബർ 12 നകം സമർപ്പിക്കണം. ഫോൺ: 04868272216