ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്നും യുവതി യുവാക്കളെ ഒരു വർഷത്തേക്ക് നിയമിക്കുന്നു. യോഗ്യത പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ. അടിമാലി, ഇളംദേശം, നെടുങ്കണ്ടം, തൊടുപുഴ, അഴുത, ഇടുക്കി എന്നീ ബ്ലോക്കുകളിലെ പള്ളിവാസൽ (കണ്ട്യൻപാറ), ആലക്കോട് (അഞ്ചിരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവൽ (സൗത്ത്കത്തിപ്പാറ), ഉടുമ്പന്നൂർ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷം വീട്), മണക്കാട് (ആൽപ്പാറ), കൊക്കയാർ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗർ), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിലെ എസ്. സി. സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന 12 വിജ്ഞാൻവാടികളിലേക്കാണ് നിയമനം. നിയമനം താൽകാലികമായിരിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്തംബർ 20 ന് വൈകിട്ട് 5 മണിക്ക് മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാംനില, കുയിലിമല, പൈനാവ് പി. ഒ., ഇടുക്കി എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ04862 296297.