ഇടുക്കി :സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്തംബർ 13ന് രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ 04862233250.