ഇളംദേശം : ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 1923 തൊഴിലാളികൾക്കുള്ള 1000 രൂപ ഓണം അലവൻസ് വിതരണത്തിന്റെ ഉദ്ഘാടനം ആലക്കോട് പഞ്ചായത്തിലെ തൊഴിലാളികൾക്ക് നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . മാത്യു കെ ജോൺ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമി തോമസ്, സിബി ദാമോദരൻ, ബി ഡി ഒ അജയ് എ ജെ എന്നിവർ സംസാരിച്ചു. മെമ്പർമാരായ രവി. കെ കെ, കെ എസ്‌.ജോൺ,ഡാനിമോൾ വർഗീസ്, ടെസിമോൾ മാത്യു, മിനി ആന്റണി ജോയിന്റ് ബി ഡി ഒ വിനോദ് എം .ആർ,ജി.ഇ.ഒ ജയരാജ് എം നായർ എന്നിവർ പങ്കെടുത്തു.