മുട്ടം: പൊലീസ് സ്റ്റേഷനിൽ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം,ചാക്കിലോട്ടം,റൊട്ടികടി, സുന്ദരിക്ക് പൊട്ടു തൊടൽ,ലെമൺ സ്പൂൺ റേസ്,കസേരകളി തുടങ്ങിയവ സംഘടിപ്പിച്ചു.സമാപന യോഗത്തിൽ വിജയികൾക്കുള്ള സമ്മാനദാനം എസ് എച്ച് ഒ പ്രിൻസ് ജോസഫ് നിർവഹിച്ചു.സ്റ്റേഷനിലെ ജീവനക്കാർ,കുടുംബാംഗങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.