ndkm

നെടുങ്കണ്ടം : പൊലീസ് വാഹനവ്യൂഹം കല്ലാറിലെത്തിയപ്പോൾ എന്തിനെന്ന് നാട്ടുകാർക്ക് തെല്ലും മനസിലായില്ല, ഏറ്റുമുട്ടൽ നടത്തിയ രണ്ട് സംഘങ്ങളെ കീഴ്‌പ്പെടുത്തിയ ശേഷം അവരെ പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ രക്ഷപെടാൻ ശ്രമം നടത്തുന്നതും പൊലീസുമായുണ്ടാകുന്ന സംഘർഷവുമൊക്കെയായപ്പോൾ ആകാംഷ ഇരട്ടിച്ചു. ഒടുവിലാണ് നടന്നതെല്ലാം മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് ബോദ്ധ്യമായത്.ഓപ്പറേഷൻ ആന്റിറയറ്റെന്ന മോക്ഡ്രിൽ . നെടുങ്കണ്ടം സിഐ ബി.എസ്.ബിനു, എസ്‌ഐ ജി.അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് നടത്തിയത്. പൊലീസിനെ വെട്ടിച്ചോടുന്ന സംഘാംഗങ്ങളെ വീണ്ടും കീഴ്‌പ്പെടുത്തി വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇങ്ങനെയൊരു രാഷ്ട്രീയ സംഘർഷമുണ്ടായാൽ കൂടുതൽ പൊലീസിനെ കട്ടപ്പനയിൽ നിന്നും ഇടുക്കിയിൽ നിന്നും എത്താനുള്ള സമയ ദൈർഘ്യം മനസിലാക്കാൻ കട്ടപ്പനയിൽ പൊലിസ് വാഹനവ്യൂഹത്തെയും എത്തിച്ചു. 20 മിനിട്ടു കൊണ്ടാണ് കട്ടപ്പന പൊലീസ് നെടുങ്കണ്ടം കല്ലാറ്റിൽ എത്തിയത്. സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നാൽ പൊലീസ് ഇടപെടൽ സംബന്ധിച്ചാതിരുന്നു മോക്ഡ്രിൽ. ഡിജിപിയുടെ നിർദേശപ്രകാരമാണ് മോക്ഡ്രിഡ്രി നടന്നത്.