നെടുങ്കണ്ടം :കുഴിത്തൊളു ആരോഗ്യകേന്ദ്രം പുതിയബ്ലോക്ക് നിർമാണ ഉദ്ഘാടനവും കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനവും കരുണാപുരം പഞ്ചായത്ത് ഭരണ സമിതിബഹിഷ്‌ക്കരിച്ചു. എം.എം.മണി എംഎൽഎ അനുവദിച്ച 30 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തത്. ഈ വിവരം സിപിഎമ്മിലെ ചിലനേതാക്കളുടെ ഇടപെടൽ മൂലം പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചില്ലന്നാണ് ആരോപണം. അവിശ്വാസ പ്രമേയത്തിലൂടെ അധികാരം പിടിച്ചകോൺഗ്രസുമായി പഞ്ചായത്തിൽ സിപിഎം ഏറ്റുമുട്ടൽ രൂക്ഷമായി. സിപിഎം നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി.സി. അനിൽ 16 വാർഡ് അംഗത്വം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇതിനിടെയാണ് വീണ്ടും രാഷ്ട്രീയ വിവാദം. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ നടത്തുന്ന പരിപാടിയെ രാഷ്ട്രിയ വത്കരിക്കാനാണ് സിപിഎംനേതാവ് ശ്രമിച്ചതെന്നും വാർഡിലെ ഉപതിരഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും കരുണാപുരം പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.