തൊടുപുഴ: കേരളത്തിലെ സ്‌കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ ത്തംഗം ഇന്ദുസുധാകരൻ ആവശ്യപെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റ്രഷനു മുമ്പിൽ സ്‌കൂൾ പാചക തൊഴിലാളികോൺഗ്രസ്(ഐ എൻ ടി യു സി )ജില്ലാ പ്രസിഡന്റ്കെ.പി.റോയിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ദുസുധാകരൻ. യൂണിയൻ ജില്ലാ പ്രസിഡന്റ്കെ.പി.റോയി അദ്ധൃക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു . ജോൺ നെടിയ പാല ,എൻ.ഐ.ബെന്നി ,റ്റി.ജെ.പീറ്റർ ജോസ് അഗസ്റ്റിൻ മനോജ് കോക്കാട്ട്, ആൽബർട്ട് ജോസ് , എ.എസ്. ജയൻ അഷറഫ് ഇടവെട്ടി മൈക്കിൾ മുട്ടം ജയകുമാർ ഗോപി വണ്ണപ്പുറം, ജോളി തെക്കും ഭാഗം തുടങ്ങിയവർ പ്രസംഗിച്ചു.