മുട്ടം: മഴ ശക്തമാകുമ്പോൾ തോട്ടുങ്കര പരപ്പാൻ തോട് നിറഞ്ഞ് കവിഞ്ഞ് ഇരുകരകളിലേയും വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത്‌ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.തോട്ടിൽ ചെളിയും മണ്ണും കുറ്റിച്ചെടികളും നിറഞ്ഞ് വെള്ളത്തിന്റെ സുഗമാമായ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്നാണ് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും പറമ്പിലേക്കും വെള്ളം ഒഴുകിയെത്തി ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷങ്ങളായിട്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും പ്രശനത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് സുധീർ എം കെ, സെക്രട്ടറി സുബൈർ പി എം, ട്രഷറാർ സമദ് എൻ എം,ഡോ: കെ എം അൻവർ,ഷബീർ എം എ,സി എം ജമാൽ,ബാദുഷാ അഷ്റഫ്,മാഹിൻ എൻ എച്ച്,അൽത്താഫ്,ബാഷിൽ, അജ്സൽ എൻ എച്ച്,റിസ്വാൻ, മുഹമ്മദ് ബിലാൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.