തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 10 ന് ആഘോഷിക്കും. രാവിലെ 9 ന് പ്രസിഡന്റ് ഡി. മനോഹരൻ പതാക ഉയർത്തും. തുടർന്ന് ഗുരുപൂജ,​ സമൂഹ പ്രാർത്ഥന,​ ഭാഗവത് ബേബി അക്കരപ്പാടം വൈക്കത്തിന്റെ പ്രഭാഷണം,​ പ്രസാദമൂട്ട് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് സാംസ്കാരിക സമ്മേളനം നടക്കും. പ്രസിഡന്റ് ഡി. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എം.​ പീതാംബരൻ സ്വാഗതം പറയും . യൂണിയൻ കമ്മിറ്റി അംഗം വിനോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.വി വിജയൻ മുഖ്യപ്രഭാഷണവും, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് ജയന്തി സന്ദേശവും നൽകും. വനിതാ സംഘം പ്രസിഡന്റ് ഷൈലജ രാജു,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എം. സുഭാഷ്,​ കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിക്കും. എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മൊമെന്റോ നൽകി ആദരിക്കും. മംഗല്യ സഹായനിധി,​ ചികിത്സാ സഹായം,​ സാമ്പത്തീക സഹായം,​ ഓണക്കോടി വിതരണം,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുട്ടിക്ക് ക്യാഷ് അവാർഡും വിതരണം ചെയ്യും. വനിതാ സംഘം സെക്രട്ടറി വത്സാ രാഘവൻ നന്ദി പറയും.