അടിമാലി:കെ എസ് യു അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. അടിമാലി മണ്ഡലം പ്രസിഡന്റ് നിഖിൽ ചോപ്ര അദ്ധ്യക്ഷത വഹിച്ചു. കെ. എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉടഘാടനം ചെയ്തു . അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് മുഖ്യ പ്രഭഷണം നടത്തി .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ് നാസർ , യൂത്ത് കോൺഗ്രസ് നയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി , കെ. കൃഷ്ണമൂർത്തി , ഷിൻസ് ഏലിയാസ് ,എസ്.എ.ഷജാർ , റെക്‌സൺ പോൾ , വൈശാക് , നൈജീൻ എന്നിവർ സംസാരിച്ചു. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ക്യാമ്പസ് രാഷ്ട്രീയത്തിലെ വെല്ലുവിളികളും കെ.എസ്.യു വിന്റെ പ്രതരോധവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.