പന്നൂർ: നവജ്യോതി ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എം. ജോർജ്, ജോസ് മാത്യു, പി.കെ. ശിവൻകുട്ടി, അഡ്വ. ജി. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും പായസം വിതരണവും നടന്നു.