saneesh

അടിമാലി: ബാങ്കിൽ പണയം വെച്ചിരിക്കുന്ന സ്വർണ്ണം എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി ജുവലറി ഉടമയുടെ മൂന്ന് ലക്ഷം കവർന്ന സംഭത്തിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ പാേഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ വീട്ടിൽ സനീഷിനെ(35) യാണ് വെള്ളത്തൂവൽ പാെലീസ് അറസ്റ്റ് ചെയ്തത്. ഗാേവ പനാജി കാസിറ നഗറിൽ കപ്പലിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ അറസ്റ്റിലായത്.അടിമാലിയിലെ പ്രമുഖ ജുവലറി ഉടമയെ കബളിപ്പിച്ചാണ് മൂന്ന് ലക്ഷം രൂപ കവർന്നത്. സംഭവത്തിലെ മൂന്നാം

പ്രതിയാണ് സനീഷ്. ഇയാൾ സ്റ്റാർട്ട് അപ് കോമഡി , പ്രേമം , ലാൽ ബഹദൂർ ശാസ്ത്രി എന്നീ സിനിമകളിൽ അഭിനയിച്ചിടുണ്ട്.

ആലുവ, പെരുന്തൽമണ്ണ എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട്. ഒന്നാം പ്രതി അടിമാലി സ്വദേശി ജിബിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ദേവികുളം സബ് ജയിലിൽ റിമാന്റിലാണ്‌.എസ്‌.ഐ സജി എൻ. പോൾ, എ എസ് ഐ മാരായെ കെ.എൽ.സിബി, രാജേഷ് വി. നായർ, എസ് സി പി ഒ ജോബിൻ ജെയിംസ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.