തൊടുപുഴ : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ദേശീയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വായനശാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക സംഗമത്തിൽ മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ജെയിംസ് മാളിയേക്കൽ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക ജീവിതാനുഭവങ്ങൾ പങ്ക് വച്ചു കൊണ്ട് ഷിജി ജേക്കബ്, കെ.എം. തോമസ്, ഷൈലജ സാബു, എം എൻ ലളിത, മേഴ്‌സി മാത്യു, ശോഭന മാത്യു, സി.സി ജേക്കബ്, ജോർജ് ജോസഫ്, ഡോ. സുമേഷ് ജോർജ് തുടങ്ങിയ അദ്ധ്യാപകർ പ്രസംഗിച്ചു. സാമൂഹ്യ വിരുന്നും സംഘടിപ്പിച്ചു.