
പീരുമേട്: കുമളിയിൽ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ആഫീസ് എത്രയം വേഗം ആരംഭിക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് വകുപ്പ് മന്ത്രിക്കും ജല അതോറിറ്റി ക്കും താൻ മാസങ്ങൾക്ക് മുൻപേ നിവേദനം സമർപ്പിച്ചു എങ്കിലും വാട്ടർ അതോറിറ്റിയുടെ അലംഭാവം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജല അതോറിട്ടി പീരുമേട് സബ് ഡിവിഷൻ ആഫീസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നുഎം.എൽ.എ.
സംസ്ഥാനത്ത് സബ് ഡിവിഷനിൽ, ഒരു സെക്ഷൻ ആഫീസ് മാത്രം ഉള്ള ഏക സബ് ഡിവിഷൻ ആഫീസാണ് പീരുമേടെന്നും ഒൻപത് പഞ്ചായത്തുകൾക്ക് ഒരു സെക്ഷൻ എന്നത് അതിശയം തന്നെ ആണ്.കുമളിയിൽ സെക്ഷൻ ആരംഭിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. ആവശ്യം വേണ്ട ജീവനക്കാരെ വിന്യസിച്ചു സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ തന്നെ യാഥർത്ഥ്യമാാക്കാം. അസി. എക്‌സിക്യൂട്ടീവ് എൻഞ്ചീനിയർ സലീൻ.പിയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.വിനോദ്, അസി.എൻഞ്ചിനീയർ ഗംഗാരാജ്, ജൂനിയർ സൂപ്രണ്ട് ബിന്ദു സൂസൻ മാത്യു, കെ. ഡബ്‌ളിയു.ഇ.ഏ.ജില്ലാ പ്രസിഡന്റ് പി.ബി. സുഭാഷ് എന്നിവർ സംസാരിച്ചു.