pressclub
ഇടുക്കി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ നടത്തിയ ഓണാഘോഷം സീനിയർ ജേർണലിസ്റ്റ് ഫോറം ഭാരവാഹികളായ ശശിധരൻ കണ്ടത്തിൽ, ജെയിംസ് പന്തയ്ക്കൽ, സി.എം.അലിയാർ, എം.കെ. പുരുഷോത്തമൻ എ്ന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടി സീനിയർ ജേർണലിസ്റ്റ് ഫോറം ഭാരവാഹികളായ ശശിധരൻ കണ്ടത്തിൽ, സി.എം. അലിയാർ, ജയിംസ് പന്തയ്ക്കൽ, എം.കെ. പുരഷോത്തമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി സ്വാഗതമാശംസിച്ചു. മാദ്ധ്യമപ്രവർത്തകർ സകുടുംബം പങ്കെടുത്ത ആഘോഷം അത്തപ്പൂക്കളമിട്ടാണ് ആരംഭിച്ചത്. മിഠായിപെറുക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, റൊട്ടി കടി, വടംവലി, പെനാൽറ്റി ഷൂട്ടൗണ്ട്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ വിവിധ മത്സരങ്ങളും അരങ്ങേറി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഓണസദ്യയുമൊരുക്കിയിരുന്നു. ആഘോഷങ്ങൾക്ക് പ്രസ്‌ക്ലബ് ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റുമാരായ അഫ്‌സൽ ഇബ്രാഹിം, എം. ബിലീന, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ.ആർ. അനൂപ്, പി.കെ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി. പ്രസ്‌ക്ലബിന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റും വിതരണം ചെയ്തു.