പീരുമേട്: സി. എസ്.ഐ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി കണ്ണമ്മൂല, തിരുവനന്തപുരം,പമ്പനാർ സെന്റ്. ജയിംസ് ദേവാലയത്തിന്റെയും നേതൃത്വത്തിൽ. പ്ലാസ്റ്റിക് മാലിന്യ മുക്ത ഭാരതം എന്ന ആശയത്തിന്റെ ഭാഗമായി ഈ കാലയളവിൽ ധാരാളം സന്ദർശകർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി, പീരുമേട് പരുന്തുംപാറയിൽ മാലിന്യ ശേഖരണം നടത്തി. സെമിനാരിയിൽനിന്നും കടന്നുവന്ന ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.പമ്പനാർ സെന്റ്. ജെയിംസ് സഭാ വികാരി സുനീഷ്. പി. ദിവാകരന്റെ അദ്ധ്യക്ഷതയിൽ പീരുമേട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. സെമിനാരി പ്രൊഫസ്സർ.റവ.രാജൻ മോസസ് സന്ദേശം നൽകി. ഈസ്റ്റ് കേരള മഹായിടവക എക്‌സിക്യുട്ടീവ് അംഗം എസ്. ജോൺപോൾ,ചർച്ചു കമ്മിറ്റി അംഗം ജെ. എഡ്‌വേർഡ്. സഭാശുശ്രുഷകൻ സാമൂൽരാജ് എന്നിവർ പങ്കെടുത്തു. പാമ്പനാർ സഭാ കമ്മിറ്റി ഈ പരിപാടികൾക്കു നേതൃത്വം നൽകി.