തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി രണ്ടായി വിഭജിച്ചു. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റി. തൊടുപുഴ നഗരസഭയിലെ 11 വാർഡുകളിലെ രണ്ട് ലോക്കൽ കമ്മിറ്റികളും, മണക്കാട്, പുറപ്പുഴ, മുട്ടം, കരിങ്കുന്നം പഞ്ചായത്തിലെ എട്ട് കമ്മിറ്റികളും ഉൾപ്പെട്ടതാണ് തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി. വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി ടി.ആർ. സോമനെ തീരുമാനിച്ചു. തൊടുപുഴ നഗരസഭയുടെ 24 വാർഡുകളിലെ നാല് ലോക്കൽ കമ്മിറ്റികളും, കുമാരമംഗലം, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ ആറ് ലോക്കൽ കമ്മറ്റികളും ഉൾപ്പെട്ടതാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി. മുഹമ്മദ് ഫൈസലാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി. നേരത്തെ മൂലമറ്റം കമ്മറ്റിയുടെ ഭാഗമായിരുന്ന മുട്ടം, ആലക്കോട് പഞ്ചായത്തുകൾ ഇനി തൊടുപുഴ വെസ്റ്റ്, ഈസ്റ്റ് ഏരിയാ കമ്മിറ്റികളുടെ ഭാഗമാകും. പാർട്ടി മെമ്പർമാരിലും ലോക്കൽ കമ്മിറ്റിയിലും വർദ്ധന വന്നതോടെയാണ് ഏരിയാ കമ്മിറ്റി വിഭജിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

കമ്മിറ്റി അംഗങ്ങൾ

തൊടുപുഴ ഈസ്റ്റ്: മുഹമ്മദ് ഫൈസൽ (സെക്രട്ടറി), എം.എം. റഷീദ്, എ.എ. പത്രോസ്, എം.എം. മാത്യു, വി.ടി. പാപ്പച്ചൻ, സി.എസ്. ഷാജി, ബി. സജികുമാർ, എം.പി. ഷൗക്കത്തലി, സബീന ബിഞ്ചു, ടിബി സുബൈർ, അജയ് ചെറിയാൻ തോമസ്, എൻ.കെ. മുഹമ്മദ്, തോമസ് വർക്കി, വി.ബി. ജമാൽ, സിനോജ് കെ. ജോസ്, എം.എസ്. ശരത്, ലിനു ജോസ്, ഷീല ദീപു, പി.ജെ. രതീഷ്, വി.ബി വിനയൻ, ഒ.വി. ബിജു,


തൊടുപുഴ വെസ്റ്റ്: ടി.ആർ. സോമൻ (സെക്രട്ടറി), കെ.ആർ. ഷാജി, കെ.എം. ബാബു, ആർ. പ്രശോഭ്, വി.ബി. ദിലീപ്കുമാർ, എം.ആർ. സഹജൻ, എം.ജി. സുരേന്ദ്രൻ, ടി.കെ. മോഹനൻ, കെ.പി. സുലോചന, എം.കെ. ഷാജി, കെ.പി. സുനീഷ്, ടി.എം. റഷീദ്, ടിജു തങ്കച്ചൻ, ഷൈനു സൈമൺ, കെ.എസ്. അനന്തു മോൻ, എം.പി. അരുൺ, മിനി മധു, ടിനു പി. ശശി, ആൽബിൻ ബി ജോസ്.