ചിറ്റൂർ
ചിറ്റൂർ : എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖായോഗത്തിന്റെയും വനിതാ സംഘം യൂത്ത് മൂവ്മെന്റ് സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും. രാവിലെ 9 ന് പതാക ഉയർത്തും. തുടർന്ന് ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, 11 ന് ഘോഷയാത്ര .  12 ശാഖാ പ്രസിഡന്റ് റ്റി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനംയൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ മനോജ് ഉദ്ഘാടനം ചെയ്യും. മണക്കാട് ഗ്രാമപഞ്ചായത്തംംം എം. മധു ജയന്തി സന്ദേശം നൽകും. പഞ്ചായത്തംഗം ജോമോൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. സജികുമാർ പള്ളിക്കാട്ടിൽ, ശ്രീകുമാർ പുലവത്തിൽ, വി.എസ്. മനോജ്, കൃഷ്ണൻ കല്ലുതടത്തിൽ, കെ.ജെ സലി, നളരാജൻ കാണാപുറത്ത്, ശ്രീജിത്ത് ശശിധരൻ, കെ.എ.സാബു, ഷൈമി സലി, ഹരിഹരൻ വാവടിയിൽ, ഗൗതമൻ മഠത്തിപ്പറമ്പിൽ, ജയശ്രീ സജീവ്, ബിന്ദു സാബു എന്നിവർ സംസാരിക്കും.
കലൂർക്കാട്
കലൂർക്കാട് : എസ്.എൻ.ഡി.പി യോഗം കലൂർക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി കലൂർക്കാട് ഗുരുമന്ദിര നഗറിൽ ആഘോഷിക്കും. രാവിലെ വിശേഷാൽ ഗുരുപൂജ, പതാക ഉയർത്തൽ, 10 ന് ജയന്തി ഘോഷയാത്ര . 10.30 ന് . ശാഖ പ്രസിഡന്റ് പി.വിജയന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ സന്ദേശം നൽകും. യോഗത്തിൽ സ്കോളർഷിപ്പ് വിതരണം, മുൻകാല ഭാരവാഹികളെ ആദരിക്കൽ എന്നിവ നടക്കും. ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട് നടക്കും.
കരിമണ്ണൂർ
കരിമണ്ണൂർ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിൽ ഗുരുദേവ മന്ദിരത്തിൽ ജയന്തി ദിനത്തിൽ . രാവിലെ 6.30 ന് പൂജാവഴിപാടുകൾ, 9 ന് പതാക ഉയർത്തൽ, 10 ന് മഹാജയന്തി ഘോഷയാത്ര, ആട്ടക്കാവടി, 11 ന് പൊതുസമ്മേളനം . ശാഖാ പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എബി.ഡി.കോലോത്ത് (അഡീഷണൽ ഗവ. പ്ളീഡർ ആന്റ് പബ്ളിക് പ്രോസിക്യൂട്ടർ തൊടുപുഴ) ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ ജയന്തി സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം മനോജ്.കെ.കെ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷിബു പി.റ്റി ആദരിക്കും. മുൻ യൂണിയൻ പ്രസിഡന്റ് എൻ.ആർ നാരായണൻ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്യും. യോഗത്തിന് ശേഷം ശാഖാ രവിവാര പാഠശാലയുടെ ആഭിമുഖ്യത്തിൽ ഗായത്രിഭജൻസ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള നടക്കും.
രാജാക്കാട്
രാജാക്കാട് : എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ- രാജാക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവക്ഷേത്ര പ്രതിഷ്‌ഠാദിന മഹോത്സവവും ചതയദിനാഘോഷവും 9,10 തിയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തി കാർമ്മികത്വം വഹിക്കും. 9ന് രാവിലെ നടതുറക്കൽ , ഗുരുപൂജ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജ, വൈകിട്ട് 6.45 ന് ദീപാരാധന, അത്താഴപൂജ, 10 ന് രാവിലെ പതിവ് പൂജകൾ, 8 ന് പതാക ഉയർത്തൽ, 9.30 ന് വിശേഷാൽ ഗുരുപൂജ, 12 ന് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ചതയദിന സന്ദേശം നൽകും. 12.45 ന് ഗുരുപൂജാസമർപ്പണം, പ്രസാദ വിതരണം, ചതയസദ്യ എന്നിവ നടക്കും.
മയിലാടുംപാറ
മലിലാടുംപാറ : എസ്.എൻ.ഡി.പി യോഗം മയിലാടുംപാറ ശാഖയിൽ ഗുരുദേവ ജയന്തി ദിനാഘോഷം 10 ന് ചെല്ലാർകോവിൽ ഗുരുമന്ദിരത്തിൽ നടക്കും. രാവിലെ 6.30 ന് വിശേഷാൽ പൂജകൾ, 7 ന് പതാക ഉയർത്തൽ, 11 ന് മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ജയന്തി സന്ദേശം നൽകും. 12 ന് ജയന്തി ഘോഷയാത്ര, ചതയസദ്യ എന്നിവ നടക്കും.
കാഞ്ഞിരമറ്റം
കാഞ്ഞിരമറ്റം : എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും പ്രതിഷ്‌ഠാദിന മഹോത്സവവും 10 ന് നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, ഗണപതിഹോമം, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, 10 മുതൽ ഗുരുപുഷ്പാംഞ്ജലി, 12 മുതൽ ജയന്തി സമ്മേളനം . ശാഖ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ ഉദ്ഘാടനം ചെയ്യും. നിർമ്മല മോഹനൻ പ്രഭാഷണം നടത്തും. കെ.ആർ വിജയൻ, പി.കെ.ഷിജു എന്നിവർ സംസാരിക്കും.