തൊടുപുഴ: മൊത്തവ്യാപാര പച്ചക്കറി മാർക്കറ്റിൽ ക്യാരറ്റിന് ഇന്നലെ കിലോയ്ക്ക് 100 രൂപ വില. ബീറ്റ്രൂട്ട് കിലോയ്ക്ക് 35 രൂപ, പയർ- 55, വെണ്ടക്ക- 40, ബീൻസ്- 70, തക്കാളി- 50, വഴുതനങ്ങ- 25, പടവലം- 40, ഏത്തക്ക- 70 എന്നിങ്ങനെയാണ് ഇന്നലത്തെ വില. പച്ചമുളകിന് കിലോയ്ക്ക് 50 രൂപയായി. ഇഞ്ചിയ്ക്ക് 40 മുതൽ 60 രൂപ വരെ വില ഉയർന്നു. വെള്ളരി- 20, ചേന- 30, മത്തങ്ങ- 25 രൂപയുമാണ് ഇന്നലത്തെ വില. കുമ്പളങ്ങയുടെ വില കിലോയ്ക്ക് 15 രൂപയും. പച്ചക്കറി വ്യാപാരം കൊവിഡ് കാലത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടാതായി വ്യാപാരികൾ പറയുന്നു. എന്നാൽ പച്ചക്കറി മാർക്കറ്റിൽ ആളുകളുടെ തിരക്ക് വലിയ തോതിൽ വർദ്ധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ പച്ചക്കറികൾക്ക് വില ഉയരാനുള്ള സാധ്യതയും കൂടുതലാണ്. കൂത്താട്ടുകുളം, കോട്ടയം, മുവാറ്റുപുഴ മാർക്കറ്റുകളിലേക്കും തൊടുപുഴയിൽ നിന്നാണ് മൊത്തമായി പച്ചക്കറി കയറ്റി വിടുന്നത്.