മറയൂർ: മേഘസ്‌ഫോടനം കണക്കെ വട്ടവട മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യപക നഷ്ടം .നിരവധി വീടുകളും നൂറ് ഏക്കറിലധികം ഭൂമിലെ കാർഷിക വിളകളാണ് രണ്ടുമണിക്കൂർ കൊണ്ട് ഒലിച്ചു പോയത്. വട്ടവട , കോവില്ലൂർ, പഴത്തോട്ടം, ചിലന്തിയാർ ഭാഗങ്ങളിലാണ് വ്യാപക നാശ നഷ്ടം ഉണ്ടായിരിക്കുന്നത്. വെളുത്തുള്ളി, കാബേജ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് ഉൾപ്പെടയുള്ള ശീതകാല പച്ചക്കറിപ്പാടങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.വട്ടവട മേഖലയിൽ അറുപതിലധികം വീടുകളാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത് ഇതിലെ പലരെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന കനത്ത മഴ അനുഭവപ്പെട്ടത് കനത്ത മഴയിൽ ചരിവുകളിലുള്ള മണ്ണ് ഒലിച്ചു നീങ്ങിയാണ് വീടുകൾ അപകടാവസ്ഥയിൽ ആയത്.