ചെറുതോണി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതു വിജയിപ്പിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ പറഞ്ഞു.. ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന വാഴത്തോപ്പ് മണ്ഡലം കോൺഗ്രസ് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആൻസി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിഡി ജോസഫ്, ജോയി വർഗീസ്, സി.പി.സലിം, ശശികലരാജു ,കെഗോപി,
സാലി ബാബു, ടിന്റു സുഭാഷ്, പി.ആർ.രമേഷ് കുമാർ, മുജീബ് റഹ്മാൻ, ആലീസ് ജോസ്, ഡിദേവനേശൻ, കെ.ടി.മർക്കോസ്, ശിവൻ ചക്കരവേലി, മോഹൻ തോമസ് തുടങ്ങിയവർ
സംസാരിച്ചു.പി.ഡിജോസഫ് (ചെയർമാൻ), ജോയി വർഗീസ് (കൺവീനർ) ഉൾപ്പെടെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.