തൊടുപുഴ : ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ സബ്ജൂനിയർ വിഭാഗം ജില്ലാ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വാർഡ് കൗൺസിലർ നീനു പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സെപ്റ്റംബർ 17, 18 തിയതികളിൽ പാലക്കാട്ട് നടത്തുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.