valsala

ചെറുതോണി: ഓണപ്പാട്ട് മത്സരത്തിൽ കുട്ടികൾക്ക് ആവേശവും കാഴ്ചക്കാർക്ക് ഊർജവും പകർന്ന് വയോധിക. ജില്ലാതല ഓണം വാരാഘോഷത്തിന്റെ രണ്ടാംദിനം ചെറുതോണി ടൗൺഹാളിൽ നടന്ന മത്സരത്തിലാണ് മരിയാപുരം സ്വദേശി വത്സല പത്മനാഭന്റെ ഓണപ്പാട്ട് ശ്രദ്ധ നേടിയത്.
പാട്ടുപാടാൻ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം കൊണ്ടാണ് മത്സരത്തിൽ പങ്കെടുത്തതെന്നും പ്രായത്തിന്റെ അവശതകൾ കാരണം മറ്റ് ഓണ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടന്നും 72 കാരിയായ വത്സലാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം മരിയാപുരം പഞ്ചായത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരത്തിലും വത്സലാമ്മക്ക് സമ്മാനം ലഭിച്ചിരുന്നു.
ഓണപ്പാട്ട് മത്സരത്തിൽ ആൻമരിയ ബിജു ഒന്നാം സ്ഥാനവും അമല ഗാന്ധി രണ്ടാം സ്ഥാനവും എയ്ഞ്ചൽ ജിമ്മി മൂന്നാം സ്ഥാനവും നേടി. കുട്ടികളോട് മാറ്റുരുച്ച വത്സല പത്മനാഭൻ പ്രോത്സാഹന സമ്മാനം നേടി.
ഓണം വാരാഘോഷം 11 ന് സമാപിക്കും. സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
സെ്ര്രപംബർ 9 ന് 660 കിലോ വിഭാഗത്തിൽ അഖില കേരള വടംവലി മത്സരം, 20 വയസിൽ താഴെയുള്ളവർക്ക് ജൂനിയർ വടംവലി മത്സരം, തീറ്റ മത്സരം, ടു വീലർ, സൈക്കിൾ സ്ലോ റെയ്‌സ് എന്നിവ നടക്കും.