rajeev

തൊടുപുഴ: ഇത്തവണ ഏഴല്ലൂർ നടുവിലെ വീട്ടിൽ രാജീവിന് ഓണം പൊടിപൊടിക്കാം. കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷംരൂപ കെട്ടിട നിർമ്മാണ തൊഴിലാളിയായ രാജീവിനാണ് ലഭിച്ചത്. സ്ഥിരമായി 10 ലോട്ടറി ടിക്കറ്റെങ്കിലും എടുക്കുന്ന രാജീവ് ഇന്നലെ 23 ടിക്കറ്റുകളാണ് എടുത്തത്. ഇതിൽ മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു. നാട്ടുകാരനായ മനോഹരനിൽ നിന്നാണ് രാജീവ് സമ്മാനർഹമായ ലോട്ടറി വാങ്ങിയത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉൾപ്പെടുന്ന കുടുംബം ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത്. ലോട്ടറിയടിച്ച പണത്തിന് സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. ഇതിനൊപ്പം സഹോദരിയെയും സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുണ്ടെന്ന് രാജീവ് പറഞ്ഞു.