തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി നടത്തുന്ന ഓണോഘോഷം 'ഓണോത്സവ്- 2022"ന്റെ ഭാഗമായി തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു ഓണപൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം മലബാർ ഗോൾഡും രണ്ടാം സമ്മാനം ഗ്ലീറ്റ്‌സും മൂന്നാം സമ്മാനം പുളിമൂട്ടിൽ സിൽക്‌സും കരസ്ഥമാക്കി. പ്രശസ്ത ഗായകൻ സൗദി അറേബ്യൻ പൗരൻ ഹാഷിം ബിൻ അബ്ബാസ് ആഘോഷങ്ങളിൽ പങ്കുചേർന്നത് മത്സരങ്ങൾക്ക് മാറ്റു കൂട്ടി.