വണ്ടിപ്പെരിയാർ : വാളാർഡി 24 കോളനിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത പുലിയെ കൂട്ടിലാക്കാൻ വനം വകുപ്പ് നടപടിയായി.പുലിയെ പിടികൂടി ഉൾവനത്തിൽ വിടുന്നതിനും കോട്ടയം ഡി.എഫ്. ഓ അനുവാദം നൽകി. ഏതാനും മാസങ്ങളായി വണ്ടിപ്പെരിയാർ, കുമളി ഭാഗങ്ങളിലെ കടുവാസങ്കേതത്തിനു സമീപ പ്രദര്ശങ്ങളിൽ പുലി ഭീക്ഷണി ജനങ്ങളിൽ ഭീതി പരത്തി. ജനങ്ങൾക്ക് സ്വസ്ഥതയോടെ ജീവിക്കാൻ കഴിയാതെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലായിരുന്നു. വളർത്തുമൃഗങ്ങള കൊന്നു തിന്നതിനെ തുടർന്ന് ഭീതിയിലായ നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിട്ടും പരിഹാരമായില്ല. വനം വകുപ്പ് അധികതർ ഇപ്പോൾ പുലിയെ കൂട്ടിലാക്കാൻ നടപടി സ്വീകരിച്ചതിനാൽ നാട്ടുകാർക്ക് തെല്ല് ആശ്വാസമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വേഗത്തിൽ കാര്യങ്ങൾ നീങ്ങൻമെന്നാണ് നാട്ടുകാരുടെ ആവശ്യം.