തൊടുപുഴ: ആദ്യകാല ലൈസൻസ്ഡ് എഞ്ചിനിയറും ലൈസൻസിഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ ( ലെൻസ്ഫെഡ് ) ജില്ലാ നേതാവുമായിരുന്നകെ. പി. ഗോപാലകൃഷ്ണന്റെ (ബിൽട്ടൺ ഗോപാലകൃഷ്ണൻ ) നിര്യാണത്തിൽ ലെൻസ് ഫെഡ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. ജില്ലാ പ്രസിഡന്റ് ബിജോ മുരളി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ലെൻസ്‌ഫെഡ് സംസ്ഥാന സമിതി അംഗവുമായ . എം. ലതീഷ് , ജില്ലാ സെക്രട്ടറി സിബിൻ ബാബു, ട്രഷറർ സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.