മുട്ടം: മുട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള സാംസ്കാരികോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ മുതൽ വിവിധ ഇനങ്ങളിലുള്ള കലാ മത്സരങ്ങൾ ആരംഭിച്ചു.ഇന്ന് വൈകിട്ട് 4.30 ന് മുട്ടം കോടതി കവലയിൽ നിന്ന് ആരംഭിച്ച് ടാക്സിസ്റ്റാന്റിൽ സമാപിക്കുന്ന കൂട്ടയോട്ടം മുട്ടം എസ് ഐ പി കെ ഷാജഹാൻ ഫ്ലാഗ് ഓഫ് ചെയ്യും.5.30 ന് പായസ വിതരണം.6 ന് മുട്ടം ടാക്സി സ്റ്റാൻഡിൽ സാംസ്കാരിക വേദിയുടെ ഉദ്ഘാടന സമ്മേളനം. സാംസ്കാരിക വേദി പ്രസിഡന്റ് ജോസിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷവഹിക്കും.പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലചിത്ര അവാർഡ് ജേതാവും സംവിധായകനുമായ ജിയോ ബേബി വിശിഷ്ടാതിഥിയാകും. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി വി സുനിത.പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും സാംസ്കാരികവേദി സെക്രട്ടറിയുമായ അഡ്വ: അരുൺ പൂച്ചക്കുഴി,ട്രഷറർ സിജോ കളരിക്കൽ, ജനപ്രതിനിധികൾ,സാമൂഹ്യ- സാംസ്കാരിക സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ സംസാരിക്കും.രാത്രി 8 ന് ഡി സി കെ തൊടുപുഴ അവതരിപ്പിക്കുന്ന കലാ സന്ധ്യ.ഞായറാഴ്ച്ച വൈകിട്ട് 4 ന് അഖില കേരള ശിങ്കാരിമേളം മത്സരം മുട്ടം പൊലീസ് എസ് എച്ച് ഒ പ്രിൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും.6 ന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. .അശോകൻ മറയൂർ.മുഖ്യാതിഥിയാകും.മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു, രക്ഷാധികാരി സുജി മാസ്റ്റർ,ജനപ്രതിനിധികൾ,സാമൂഹ്യ- സാംസ്കാരിക-സംഘടന നേതാക്കൾ എന്നിവർ സംസാരിക്കും.രാത്രി 8 ന് മെഗാഷോ.