തൊടുപുഴ : വിശ്വഹിന്ദു പരിഷത്
വേദാന്ത തത്വവിചാരസരണിയുടെ ആഭിമുഖ്യത്തിൽ വേദങ്ങളിലെ ഈശ്വരനും വിശ്വാസവും ഭക്തിയും* എന്ന വിഷയത്തിൽ നാളെ സെമിനാർ നടത്തുന്നു. രാവിലെ10 മുതൽ 12 വരെ ശ്രീവത്സം ബിൽഡിംഗിൽ
നടത്തുന്ന സെമിനാറിൽ സംസ്‌കൃത പണ്ഡിതനും ശ്രീ നാരായണ യൂണിവേർസിറ്റി സംസ്‌കൃത പഠന വിഭാഗം അക്കഡമിക് കൗൺസിൽ ചെയർമാനുമായ പ്രൊ. ഡോ. സി.ടി. ഫ്രാൻസിസ് ക്ലാസ് നയിക്കും.
വിശ്വഹിന്ദു പരിഷദ് 2024 ലേക്ക് ലക്ഷ്യം വച്ചിട്ടുള്ള ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടിയുടെ ഭാഗമായാണ് തൊടുപുഴയിൽ സെമിനാർ സംഘടിപ്പിക്കുന്നത്. പഠന ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനും ചർച്ചയ്ക്കും സൗകര്യമുണ്ട്.
യഥാർത്ഥ നവോത്ഥാനത്തിന്റെ തുടർ ചലനങ്ങൾക്കു ദാർശനികതയുടെ യവനിക മലർക്കെ തുറക്കപ്പെടണം* ഈയൊരു കാഴ്ചപ്പാടിലാണ്
വിശ്വഹിന്ദു പരിഷത് തൊടുപുഴ ധർമ്മ പ്രസാർ വിഭാഗിന്റെ ഭാഗമായി തത്വവിചാരണസരണി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചതെന്ന് ജില്ലാ ധർമ്മ പ്രസാർ പ്രമുഖ് വത്സൻ മുക്കുറ്റിൽഅറിയിച്ചു.