മുട്ടം: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്ത് നിന്ന് ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് മോഷണം പോയി.ഇന്നലെ ഉച്ചക്ക് 12.15 മണിയോടെയാണ് വടക്കൻ വീട്ടിൽ റെജി സ്‌കൂളിന് സമീപത്തുള്ള ആയുർവേദ ക്ലിനിക്കിന് സമീപം ബൈക്ക് വെച്ച് തൊട്ടടുത്ത സ്ഥാപനത്തിലേക്ക് പോയത്.ഒരു മണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം റെജി അറിയുന്നത്.അഞ്ജാതനായ യുവാവ് ബൈക്ക് മോഷ്ടിച്ച് കോണ്ട് പോകുന്നത് തൊട്ടടുത്ത സ്ഥാപനത്തിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളിന്റെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല.1.30 മണിയോടെ ഈ ബൈക്ക് ഓടിച്ച് ഒരാൾ മുട്ടം ഇടപ്പള്ളി റൂട്ടിൽ പോയിരുന്നതായി പ്രദേശവാസി കണ്ടിരുന്നു.ബൈക്ക് ഉടമയുടെ പരാതിയെ തുടർന്ന് മുട്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം അരംഭിച്ചു.